സിഗരറ്റ് നൽകാൻ വിസമ്മതിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റില്‍. കോട്ടയം രാമപുരം കോർക്കുഴിയിൽ റോബിച്ചൻ, ഇടിയനാൽ താന്നിക്കവയലിൽ അജിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.