ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ദർശനം കഴിഞ്ഞവർ മറ്റുള്ളവർക്കും സൗകര്യമൊരുക്കണമെന്നും ഭക്തർ സ്വയം ഇക്കാര്യം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്ന് ഒരു ലക്ഷത്തോളം പേർ ദർശനത്തിനെത്തും.
മുമ്പും ശബരിമലയിൽ 18 മണിക്കൂർ വരെ ദർശനത്തിന് എടുക്കുമായിരുന്നു. അന്നൊന്നും വലിയ വാർത്തയായിരുന്നില്ല. കോടതി ഉത്തരവിട്ടാൽ പതിനെട്ടാംപടിക്ക് സമീപത്തെ ഹൈഡ്രോളിക് മേൽക്കൂര നിർമ്മിതി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്തരുടെ വാഹനങ്ങൾ ഒരിടത്തും തടഞ്ഞ് വയ്ക്കുന്നില്ല. തിരക്ക് നിയന്ത്രണാതീതമായി അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് വാഹന നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.