പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് 800 കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.പമ്ബ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. ബസില്‍ കയറുന്നതിനുമായി നാലു ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്ബയിലും ഇതേ മാതൃകയില്‍ ബാരിക്കേഡുകള്‍ ഉണ്ടാകും.
പമ്ബയില്‍ നിന്നും ആരംഭിക്കുന്ന ദീര്‍ഘദൂര ബസുകളില്‍ ആളുകള്‍ നിറഞ്ഞാല്‍ അവ നിലയ്‌ക്കല്‍ ബസ് സ്റ്റാന്റില്‍ കയറേണ്ടതില്ല. ബസില്‍ ആളു നിറഞ്ഞില്ലെങ്കില്‍ നിര്‍ബന്ധമായും നിലയ്‌ക്കലില്‍ കയറണം. നിലയ്‌ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങള്‍ കഴിയുന്നതും ചെയിന്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണം.ഇവ ജനങ്ങളെ അറിയിക്കുന്നതിന് വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.അനൗണ്‍സ്‌മെന്റ് നടത്തും.
നിലയ്‌ക്കലിലെ റോഡുകളിലെ കുഴികള്‍ ദേവസ്വം ബോര്‍ഡ് അടിയന്തിരമായി നികത്തണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുമുളള കെഎസ്‌ആര്‍ടിസി ബസുകള്‍ തിരക്കില്‍ പിടിച്ചിടരുത്. ബസ് എത്തിയെങ്കില്‍ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാല്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വാഹനം പോകുന്നതിനു സൗകര്യമൊരുക്കണം. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും, ദീര്‍ഘദൂര ബസ് ഡൈവര്‍മാര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി ഗണേഷ് പറഞ്ഞു.