വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് കാർഗിൽ ദിനാചരണവും യുദ്ധത്തിൽ പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തു. ക്ലബ്ബ് ഹാളിൽ വച്ച് പ്രസിഡന്റ് പി.എ. സുധീരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻസിപ്പൽ ചെയർ പേഴ്സൺ രാധിക ശ്യാം ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനം കാത്ത ധീ ജവാൻ മാരെ അഭിനന്ദിക്കുകയും ജീവൻ നഷ്ടപ്പെട്ട ജവാൻ മാർക്ക് പ്രണാമം അർപ്പിക്കുകയും ചെയ്തു. തുടർന്നു യുദ്ധത്തിൽ ഭാഗഭാക്കായ കാപറ്റൻ വിനോദ് കുമാർ , കാപ്റ്റൻ വിജയ പ്രതാപൻ , സന്തോഷ് സി , സാബു കെ.എം. ശ്രീരാജ്. ആർ. ഹർഷകുമാർ സി.എച്ച്, ജോയി മാത്യു തുടങ്ങിയ വരെ ഷാൾ അണിയിച്ച് ആദരിച്ചു. തുടർന്ന് എ . ജി. ജീവൻ ശിവറാം മുഖ്യ പ്രഭാഷണം നടത്തി. കാപ്റ്റൻ വിനോദ് കുമാർ യുദ്ധത്തിലുണ്ടായ അനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ സ്വാമിനാഥൻ റൊട്ടേറിയൻമാരായ ഡി.നാരായണൻ നായർ , ജോയി മാത്യു , രാജേന്ദ്രൻ., രാജൻ പൊതി, ടി കെ ശിവപ്രസാദ്, ജയലക്ഷ്മി എൻ.കെ.സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
റോട്ടറി ക്ലബ്ബ് കാർഗിൽ ദിനാചരണവും സൈനികരെ ആദരിക്കലും നടത്തി
