ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബറ്റിൻ സന്യാസ സഭയുടെ മദർ ജനറലായി സിസ്റ്റർ ലിസ്സി തട്ടിലിനെ തെരഞ്ഞെടുത്തു

Kerala

അങ്കമാലി: ഇറ്റലിയിലെ റോം ആസ്ഥാനമായി എട്ട് രാജ്യങ്ങളിൽ സേവനം ചെയ്യുന്ന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബറ്റിൻ എന്ന സന്യാസ സഭയുടെ മദർ ജനറലായി സിസ്റ്റർ ലിസ്സി തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലി , ഇൻഡോനേഷ്യ, ഇക്വഡോർ , ഇന്ത്യ , അമേരിക്ക , ആഫ്രിക്ക , ഫിലിഫെെൻസ് . , പനാമ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സഭയുടെ 193 വർഷത്തെ ചരിത്രത്തിൽ മദർ ജനറൽ സ്ഥാനത്തേക്ക് നിയമിതയായ ആദ്യത്തെ ഏഷ്യൻ വംശജയാണ് . അങ്കമാലി ചെത്തിക്കോട് തട്ടിൽ വർഗീസ് – റോസ ദമ്പതികളുടെ മകളാണ് . കഴിഞ്ഞ 38 വർഷമായി ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ച് വരുന്ന സിസ്റ്റർ ഇത് രണ്ടാം പ്രാവശ്യമാണ് തുടർച്ചയായി മദർ ജനറലാകുന്നത് . ഫ്രാൻസീസ് തട്ടിൽ , ഗ്രേസി പീറ്റർ , ഷീബ മാർട്ടിൻ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *