കടുത്തുരുത്തി: ഗവൺമെന്റ് സ്കൂളിന് മുൻവശം ചെറിയ പെട്ടിക്കടയിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അംഗ പരിമിതനായ കല്ലറ കളമ്പുകാട്ട് വീട്ടിൽ രമേശന്റെ കടയിൽ നിന്നാണ് പട്ടാപകൽ മോഷണം നടന്നത്. ചിട്ടി കിട്ടിയ വകയിൽ ലഭിച്ച തുകയും അമ്മയ്ക്കുള്ള മരുന്നുകളും, അമ്മയുടെ ഉൾപ്പെടെ രണ്ട് എടിഎം കാർഡും ഉൾപ്പെടെയുള്ള ബാഗാണ് മോഷണം പോയത്.
രാവിലെ 9 മണിയോടെ പൈസ അടങ്ങിയ ബാഗ് കടയുടെ അകത്തുവച്ച് കടയുടെ പുറത്ത് റോഡിൽ നിന്ന് പതിവ് പോലെ ലോട്ടറി വിറ്റുകൊണ്ടിരുന്ന രമേശൻ വൈകിട്ട് 5 മണിക്ക് കട അടക്കാറായപ്പോഴാണ് ബാഗ് മോഷണം പോയത് അറിയുന്നത്. സംഭവത്തിൽ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് വിദഗ്ധർ എത്തി പരിശോധന നടത്തി.