തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് രാഹുൽ രംഗത്ത് വന്നത്.
ആദ്യം CAA-NRC പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ പേരില്‍ സംസ്ഥാന സർക്കാർ മോദിയെ തൃപ്തിപ്പെടുത്താൻ കേരളത്തിലെത്താൻ എടുത്ത കേസുകള്‍ പിൻവലിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.
എന്നിട്ടാകാം അടിയില്‍ വരയിടുന്നത്, അല്ലെങ്കില്‍ ആ വരകളൊക്കെ വെള്ളത്തില്‍ വരച്ച വരച്ച വരകളായി പോകും.ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!. രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.