എഫ്. സി. സി. സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ 50% സബ്സിഡിയിൽ ലാപ്ടോപുകൾ വിതരണം ചെയ്തു

Kerala

സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുഖാന്തരം സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് സ്കീമിൽ ഉൾപ്പെടുത്തി 50% സാമ്പത്തിക സഹായത്തോടെ എഫ്. സി. സി. തിരുഹൃദയപ്രൊവിൻസിന്റെ സാമൂഹ്യസേവനവിഭാഗമായ പ്രോജക്റ്റ് ഇമ്പ്ലിമെന്റിംഗ് ഏജൻസി സേക്രഡ് ഹാർട്ട്‌ ക്ലാരിസ്റ്റ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ ക്ലാരപുരം പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് അറുപത് ലാപ്ടോപുകൾ വിതരണം നടത്തി.
+2 മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്നവരും സ്വന്തമായി ഒരു ലാപ്ടോപ് എന്ന സ്വപ്നം യഥാർഥ്യമാക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായവർക്ക് സഹായവും നിപുണത ശാക്തീകരണവും ഒപ്പം വരുമാനവും ലക്ഷ്യം വച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതനുസരിച്ച് ലാപ്ടോപ് വിതരണത്തിന് മുൻപായി കുട്ടികൾക്ക് ഡിജിറ്റൽ സ്കിൽ, പ്രൊജക്റ്റ്‌ ഡെവലപ്പ്മെന്റ്, മാനേജ്മെന്റ്, ലീഡർഷിപ്പ് സ്കിൽസ്, ക്രിട്ടിക്കൽ തിങ്കിങ്, സന്നദ്ധ സംഘടനകളോട് ചേർന്ന് സേവനം ചെയ്യാനുള്ള അവസരങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് ഒരു ട്രെയിനിങ്ങും നൽകുകയുണ്ടായി. അറുപത്താറ് പേർക്കാണ് എച്ച് പി കമ്പനിയുടെ ലാപ്ടോപ് അതിന്റെ ബാഗ് ഉൾപ്പെടെ വിതരണം ചെയ്തത്. കഴിഞ്ഞ മാസം 121 പേർക്ക് ക്ലാരപുരം കോൺവെന്റിൽ വച്ച് ലാപ്ടോപ് വിതരണം നടത്തുകയുണ്ടായി.
ലാപ്ടോപ്, തയ്യൽ മെഷീൻ, കോഴിക്കൂട്, വിത്ത്, വളം,കാർഷീക ഉപകരണങ്ങൾ, സ്ത്രീകൾക്ക് ഇരു ചക്രവാഹനം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികളാണ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുഖേന നടപ്പാക്കുന്ന സാമൂഹ്യസംരംഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *