എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 104 വർഷം കഠിനതടവ്

Breaking Kerala

പത്തനംതിട്ട: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവും 420000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പത്തനാപുരം സ്വദേശി വിനോദിനാണ് ശിക്ഷ വിധിച്ചത്. അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും രണ്ടുദിവസം പ്രതിയെ മുൻപ് കോടതി ശിക്ഷിച്ചിരുന്നു.

അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴ അടയ്ക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകണം. കേസിലെ ഒന്നാം പ്രതിയായാണ് വിനോദ്. അതിജീവിതയുടെ മൂന്നര വയസ്സുകാരിയായ സഹോദരിയെ പീഡിപ്പിച്ച കേസിൽ ഈ പ്രതിയെ ഇതേ കോടതി 100 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനും നേരത്തേ വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *