വിവാഹത്തിനൊരുങ്ങി മീരാ നന്ദൻ, ആഘോഷമേളത്തിൽ താരമായി കല്യാണചെക്കനും

Kerala

വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ എല്ലാം മീര ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ ആയിരുന്നു വിവാഹ ആഘോഷങ്ങൾ തുടങ്ങിയത്. മെഹന്ദിയായിരുന്നു ആ​ദ്യം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും മീര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഉണ്ണി പി.എസ് , സജിത്ത് ആന്റ് സുജിത്ത് എന്നിവരും മെഹന്ദിയിൽ പങ്കെടുത്തു. ഹൽദിയുടെ ചിത്രങ്ങളാണ് ഇന്ന് മീരാ നന്ദൻ ഷെയ്തത്. ഒപ്പം ശ്രീജുവും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *