രമേശ് ചെന്നിത്തല ഉദ്ധവ് താക്കറയുമായി കൂടിക്കാഴ്ച നടത്തി

Kerala

മുംബൈ: മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ശിവസേന (യു.ബി.ടി) അധ്യക്ഷനും മുൻ സംസ്ഥാന മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറയുമായി കൂടിക്കാഴ്ച നടത്തി.ശനിയാഴ്ച ബാന്ദ്രയിലെ ‘മാതോശ്രീ’യില്‍ ചെന്നാണ് ഉദ്ധവിനെ കണ്ടത്. മഹാരാഷ്ട്രയുടെ ചുമതലയേറ്റതിന് ശേഷം ആദ്യാമായാണ് ചെന്നിത്തല, ഉദ്ധവുമായി കൂടിക്കാഴ്ച നടത്തുന്നത്.

വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനവും നിലവിലെ രാഷ്ട്രീയാന്തരീക്ഷവും ഇരുവരും ചർച്ചചെയ്തു. എം.പി.സി.സി അധ്യക്ഷൻ നാന പടോലെ, മുംബൈ റീജ്യണല്‍ കോണ്‍ഗ്രസ് അധ്യക്ഷ വർഷ ഗെയിക്വാദ് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചു. കൂട്ടിക്കാഴ്ചയില്‍ ഉദ്ധവിന്റെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ, പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് എന്നിവരും സന്നിഹിതരായിരുന്നു. വരും ദിവസങ്ങളില്‍ എൻ.സി.പി സ്ഥാപകൻ ശരദ് പവാർ അടക്കമുള്ള മഹാവികാസ് അഗാഡിയിലെ മറ്റ് നേതാക്കളെയും ചെന്നിത്തല കാണുമെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *