തെലുങ്കു നടന്‍ പവന്‍ കല്യാണ്‍ ചിത്രത്തിന്റെ റീ റിലീസിന് തീയറ്ററിനുള്ളില്‍ തീ കത്തിച്ച്‌ ആഘോഷം

Cinema

2012ല്‍ പുറത്തിറങ്ങിയ ‘ക്യാമറാമാന്‍ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസില്‍ തീ കത്തിച്ച്‌ ആഘോഷിച്ച്‌ ആരാധകര്‍.തെലുങ്ക് പവര്‍സ്റ്റാര്‍ പവന്‍ കല്യാണാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ പ്രദര്‍ശന സമയത്ത് കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാന്‍സ് ചെയ്യുകയായിരുന്നു ആരാധകര്‍.

പവന്‍ കല്യാണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ ഒരു കൂട്ടം യുവാക്കള്‍ തിയേറ്ററിനുള്ളില്‍ തീ കത്തിച്ച്‌ ചുറ്റും നൃത്തം ചെയ്യുന്ന കാഴ്ച സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിയേറ്റര്‍ ഉടമയ്ക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചത്.

തീ ആളിപ്പടരുമ്ബോഴും ആരാധകര്‍ ചുറ്റും നൃത്തം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ഇവര്‍ക്കെതിരെ പരാതി നല്‍കിയോ അറസ്റ്റ് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇതാദ്യമായല്ല പവന്‍ കല്യാണിന്റെ ആരാധകര്‍ തിയേറ്ററിനുള്ളില്‍ അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ വര്‍ഷം സങ്കേതിക തകരാര്‍ മൂലം സിനിമ നിര്‍ത്തിയതിന് വിജയവാഡയിലെ ഒരു തിയേറ്റര്‍ ആരാധകര്‍ അടിച്ചു തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *