നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ ഒരിടത്ത് സിപിഐഎമ്മിന് ലീഡ്. ബാന്ദ്രയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ബല്‍വാന്‍ പുനിയ മുന്നേറുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ബിജെപി നാലാം സ്ഥാനത്താണ്. തെലങ്കാനയില്‍ ബിആര്‍സും പിന്നിലാണ്. ആദ്യ ഫലസൂചനയില്‍ കോണ്‍ഗ്രസാണ് തെലങ്കാനയില്‍ മുന്നില്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ചത്തീസ്ഗഢിലെ ആദ്യ സൂചന കോണ്‍ഗ്രസിന് അനുകൂലമാണ്.