പറവൂർ. പറവൂർ നഗര സഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കച്ചേരി മൈതാനത്ത് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ നഗര സഭാതല ക്യാമ്പയിൻ നഗര സഭ ചെയർമാൻ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അധ്യക്ഷനായി. ഇതിനോടാനുബന്ധിച്ചു വീടുകളിൽ ആശ വർക്കർമാരുടെ നേതൃത്വത്തിൽ വീടുകളിലെ പൊതു കിണറുകൾ ക്ളോറിനേഷൻ നടത്തും. വീടും പരിസരവും ശുചികരിക്കേണ്ടതിനും മറ്റു മഴകാലാ രോഗ പ്രതിരോധം നടത്തുന്നതിന് ആവശ്യമായ ലഘുലേകകൾ വീടുകളിൽ വിതരണം ചെയ്യും. വീട്കളിൽ ഡ്രൈഡേ ആചരിക്കുന്നനുള്ള ബോധവൽക്കരണംനടത്തുന്നതിന്റെ ഭാഗമായി പട്ടണത്തിൽ ആവശ്യമായ പ്രചരണം നടത്തും. കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. അംഗൻവാടികളികളും സ്കൂളുകളും ശുചീകരിക്കും. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ സജി നമ്പിയത്ത്, അനു വട്ടത്തറ, പ്രതിപക്ഷ നേതാവ് റ്റി വി നിധിൻ, കൗൺസിലർമാരായ പി ഡി സുകുമാരി, ലിജി ലൈഘോഷ്, ഇ. ജി. ശശി, ഗീത ബാബു, എച് ഐ പ്രശാന്ത്, ജെ എച് ഐ മേഘന, അനിൽ എന്നിവർ നേതൃത്വം നൽകി.