ബീഹാറിലെ ബെഗുസാരായിലെ ബറൗണി ജംഗ്ഷനിൽ ഷണ്ടിംഗ് ഓപ്പറേഷനിടെ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ഒരു റെയിൽവേ പോർട്ടർ മരിച്ചു. സോൻപൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് കൊല്ലപ്പെട്ടത്.
പ്ലാറ്റ്ഫോമിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ലഖ്നൗ ജംഗ്ഷനിൽ നിന്ന് എത്തിയ ലഖ്നൗ-ബറൗണി എക്സ്പ്രസിന്റെ കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തീവണ്ടി അപ്രതീക്ഷിതമായി പിന്നിലേക്ക് മാറിയപ്പോൾ അമർ കുമാർ റാവു കോച്ചുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു