രാഹുൽ ഗാന്ധിയെ വേട്ടയാടി നിശബ്ദനാക്കാമെന്ന് മോദി കരുതേണ്ട: ജോസ് വള്ളൂർ

Breaking Kerala

തൃശ്ശൂർ :അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നേരെ നടന്ന ബിജെപി ആക്രമണത്തിൽ പ്രതിഷേധിച്ച്കെ പി സി സി യുടെ ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു.
രാഷ്ട്രീയ പ്രാണ പ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകുന്ന നരേന്ദ്രമോദി ഇന്ത്യൻ ജനകോടികളുടെ പ്രാണനു വേണ്ടി പൊരുതുന്ന രാഹുൽ ഗാന്ധിയെ വേട്ടയാടി നിശബ്ദനാക്കാമെന്ന് കരുതേണ്ടന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പ്രതിഷേധ പരിപാടി അഭിവാദ്യം ചെയ്ത് സംസാരിച്ചുകൊണ്ട് പറഞ്ഞു.ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സഹന സമരത്തിലൂടെ മുട്ടുകുത്തിച്ച മഹാത്മജിയുടെ പാരമ്പര്യമുള്ള രാഹുൽ ഗാന്ധിയെ ആക്രമിക്കാനുള്ള ബി.ജെ.പി.യുടെയും അസം സർക്കാരിന്റെയും ശ്രമം വ്യാമോഹം മാത്രമാണ്.മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന മോദിയുടെ കുടില രാഷ്ട്രീയം രാജ്യത്ത് വിലപ്പോവില്ല,ഇന്ത്യൻ ഹൃദയ ഭൂമിയിലൂടെയുള്ള രാഹുൽജിയുടെ പടയോട്ടം കണ്ട പരിഭ്രാന്തിയിലാണ് മോദി രാഹുലിനെ തടയാൻ ശ്രമിക്കുന്നത്.എന്ത് വിലകൊടുത്തും കോൺഗ്രസ് അതിനെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കോർപ്പറേഷൻ മുന്നിൽ സമാപിച്ചു.
മാർച്ചിന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, ജോൺ ഡാനിയൽ,കെ.ബി. ശശികുമാർ, രാജേന്ദ്രൻ അരങ്ങത്ത്, എൻ.കെ. സുധീർ, ഐ.പി.പോൾ, കെ.ഗോപാലകൃഷ്ണൻ, കെ.എച്ച് ഉസ്മാൻ ഖാൻ, കെ.എഫ്.ഡൊമനിക് , ടി.എം. രാജീവ്, ജെയ്ജു സെബാസ്റ്റ്യൻ, രവി ജോസ് താണിക്കൽ, കല്ലൂർ ബാബു, രാജൻ പല്ലൻ കെ.വി. ദാസൻ, സി.ഐ. സെബാസ്റ്റ്യൻ,സെബി കൊടിയൻ, ടി.നിർമ്മല, ഹരീഷ് മോഹനൻ, സി. പ്രമോദ്, സുശീൽ ഗോപാൽ, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *