പറവൂർ വെസ്റ്റ്‌ കോ- ഓപ്പറേറ്റിവ് ബാങ്ക് വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും, മൊമെന്റോയും വിതരണം ചെയ്തു

Kerala

പറവൂർ: പറവൂർ വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പർ R 130 അംഗങ്ങളുടെ മക്കളിൽ SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ്, മൊമെന്റോ നൽകി ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രസിഡന്റ്‌ എം.ജെ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപെട്ട കേരള പ്രതിപക്ഷ നേതാവ് Adv വി ഡി സതീശൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. സാമൂഹിക ചിന്തകനും എഴുത്തുകാരനും ആയ ശ്രീ എൻ എം പിയെഴ്സൺ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു. ഭരണ സമിതി അംഗങ്ങളായ വി.ജെ ജോയ്, അനു വട്ടത്തറ, പി വി ഏലിയാസ്, ഡെന്നി തോമസ്, ജോസഫ് മെന്റസ്, ഡി കെ നടരാജൻ, ജോസ് മാളിയേക്കൽ, ജെസ്സി ജോയ്, ശിവശങ്കരപ്പിള്ള, അജിത് വടക്കേടത്ത്, ഷജികുമാർ, ജയലക്ഷ്മി, സുലത, സെക്രട്ടറി ടെസ്സി കെ ഡി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *