കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകുന്നോരം 4 മണിക്ക്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് അധ്യക്ഷന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, ഷിബു ബേബി ജോണ്‍, മാണി സി കാപ്പന്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.