ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് മുന്നിൽ ചാടി പ്രതിഷേധിച്ചിട്ടില്ല. റോഡിന് അരികിൽ നിന്നാണ് പ്രതിഷേധിച്ചത്. ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധമാണ്. ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.