ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പായി പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാര്‍’, കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചു.പ്രഭാസ്,പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചത്.ബുക്ക് മൈ ഷോ, പേ ടിഎം, എന്നീ ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണെന്ന് ഹോംബാലെ ഫിലിംസ് ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. ലോകവ്യാപകമായി ഡിസംബര്‍ 22 ന് തിയേറ്ററുകളിലേക്കെത്തുന്ന സലാറിന്റെ കേരള ബ്ലോഗിങ്ങിന്റെ പേരില്‍ പല പ്രചാരണങ്ങളും നടന്നുവരികയായിരുന്നു. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സെൻസറിങ് പൂര്‍ത്തിയായ ചിത്രം ‘എ’ സര്‍ട്ടിഫിക്കറ്റോടെയാണ് തീയേറ്ററുകളില്‍ എത്തുന്നത്. ദേവയായി പ്രഭാസ്, വര്‍ദ്ധരാജ മന്നാര്‍ ആയി പൃഥ്വിരാജ് എന്നീ വേഷങ്ങളില്‍ എത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാര്‍’ ഈ മാസം 22ന് തീയേറ്ററില്‍ എത്തും: ബുക്കിങ് ആരംഭിച്ചു
