ബെംഗളൂരു: കർണാടകയിൽ വാർത്താസമ്മേളനത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കോലാർ ജില്ലയിലെ കോൺഗ്രസ് നേതാവും കുറുമ്പ സംഘത്തിൻ്റെ അധ്യക്ഷനുമായ രവീന്ദ്രയാണ് കുഴഞ്ഞുവീണ് മരിച്ചത്.
ബെംഗളൂരു പ്രസ് ക്ലബിൽ മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു രവീന്ദ്രയുടെ മരണം. മുഡ കുംഭകോണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള നീക്കവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ രവീന്ദ്രയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.