ആശുപത്രികളിൽ 25 ശതമാനം അധിക സുരക്ഷ

National

ന്യൂഡൽഹി: കൊൽക്കത്ത ബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നാലെ ആശുപത്രികളിൽ 25 ശതമാനം അധിക സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആശുപത്രികളിൽ സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്.എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കേന്ദ്രം അറിയിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നുള്ള വ്യക്തിഗത അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ വിലയിരുത്തലുകൾ നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.അതേസമയം കേസില്‍ പ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന നടത്താന്‍ സിബിഐക്ക് അനുമതി.ബംഗാള്‍ സിറ്റി കോടതിയാണ് പ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന നടത്താന്‍ അനുമതി നല്‍കിയത്. നിലവില്‍ സിബിഐ കസ്റ്റഡിയിലുളള പ്രതിയുടെ പരിശോധന വേഗത്തിലാക്കാന്‍ സിബിഐ നീക്കം തുടങ്ങി. പ്രതിയുടെ മാനസികനിലവാര പരിശോധന സിബിഐ നടത്തിയിരുന്നു. ഇതുകൂടാതെയാണ് നുണപരിശോധന കൂടി നടത്തുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ഈ മാസം 9 നാണ് ആശുപത്രിയിലെ സെമിനാർ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ പീഡനമാണ് പിജി ഡോക്ടറര്‍ക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *