മുളക്കുളം ഗ്രാമപഞ്ചായത്ത് പൂഴിക്കോൽ സൗത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം നടന്നു

Local News

പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പൂഴിക്കോൽ സൗത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.ഇന്ന് കേരളത്തിൽ കുടുംബശ്രീക്ക്‌ വലിയ വളർച്ച ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലും അത് അനുസരിച് സാമൂഹ്യ രീതിയില് മുന്നോട്ടുവരാൻ കുടുംബശ്രീകൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. മുളക്കുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പൂഴികോൽ സൗത്ത് കുടുംബശ്രീയുടെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർഡ് മെമ്പർ ജെസി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ,എഡിഎസ് സെക്രട്ടറി നിഷ പ്രവീൺ സ്വാഗതം പറഞ്ഞു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നയന ബിജു, സിഡിഎസ് ചെയർപേഴ്സൺ രൂത്ത് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മുതിർന്ന വനിതകളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നയന ബിജു ആദരിച്ചു. മുതിർന്ന വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികളും, മത്സരങ്ങളും, വിജയികൾക്ക് സമ്മാനദാനവും നടന്നു. വിവഭ സമർദ്ദമായ സദ്യക്കുശേഷം എഡിഎസ് പ്രസിഡന്റ് ഇന്ദുലേഖ സുനിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *