തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം. സ്ത്രീകൾ മാത്രമുള്ള വിടിനുള്ളിൽ അതിക്രമിച്ചു കയറി. അവർ വിവരമറിയിച്ച് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ നടുറോഡിൽ വളഞ്ഞിട്ടു മർദിച്ചു. മദ്യലഹരിയിലായിരുന്നു ഇയാളുടെ പരാക്രമമെന്നു നാട്ടുകാർ. ബേക്കറി ജംഗ്ഷനിൽ ഇന്നു രാവിലെ ആയിരുന്നു സംഭവം. ടെലികമ്യൂണിക്കേഷൻസ് വിഭാഗത്തിലെ സിപിഒ ആർ. ബിജുവാണ് രാവിലെ മദ്യലഹരിയിൽ അഴിഞ്ഞാടിയത്.
ബേക്കറി ജംഗഷനിലെ വീട്ടിലേക്കാണ് ഇയാൾ അതിക്രമിച്ചു കയറിയത്. വീട്ടുടമ ചുമട്ടു തഴിലാളായാണ്. ഇയാൾ രാവിലെ ജോലിക്കു പോയിരുന്നു. സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബിജുവിന് ഈ വീടുമായി ഒരു ബന്ധവുമില്ല. വീട്ടുകാർക്കും പരിചയമില്ല. അവിചാരിതമായ അപരിചിതൻ വീടിനുള്ളിൽ കയറിയ കാര്യം വീട്ടുകാർ ഗൃഹനാഥനെ അറിയിച്ചു. അയാളും ചില സുഹൃത്തുക്കളുമെത്തിയാണ് ബിജുവിനെ വീട്ടിൽ നിന്നു പുറത്തിറക്കി മർദിച്ചത്.വീടുനുള്ളിൽ കയറിയ ബിജിവിനും അയാളെ മർദിച്ച നാട്ടുകാർക്കും എതിരേ പൊലീസ് കസെടുത്തു