പാലക്കാട്: ഒറ്റപ്പാലത്ത് പോലീസ് ജീപ്പ് തകര്‍ത്തു. സംഭവത്തില്‍ വാണിയംകുളം സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. നിര്‍ത്തിയിട്ടിരുന്ന ഒറ്റപ്പാലം പോലീസിന്റെ ജീപ്പാണ് യുവാവ് തകര്‍ത്തത്. ഇന്നലെയാണ് സംഭവം. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധമാണ് പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കാന്‍ കാരണമായതെന്ന് ശ്രീജിത്ത് പറഞ്ഞു. പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പാണ് തകര്‍ത്തത്.