പിഎം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിനായി അംഗീകരിച്ചുവെന്ന് മന്ത്രി ആര്‍ ബിന്ദു

Health Kerala

ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിനായി അംഗീകരിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. മൂന്നു സർവ്വകലാശാലകൾക്ക് നൂറു കോടി രൂപ വീതമടക്കം ആകെ നാനൂറ്റഞ്ച് കോടി രൂപ കേരളം നേടി.

മുൻവർഷത്തേക്കാൾ വർദ്ധിച്ച നിലയിലാണ് ഇത്രയും തുക നാം നേടിയെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് (MERU) വിഭാഗത്തിൽ മൂന്നു സർവ്വകലാശാലകൾക്ക് നൂറു കോടി രൂപ വീതമാണ് ലഭ്യമാക്കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *