കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലു സെന്റ് കോളിനിയിലെ അനുവാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്. പ്രതിയായ ഭര്‍ത്താവ് രജീഷിനെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി.
കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ആര്‍പിഎഫിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ കാരണ എന്താണെന്ന് വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.