കോലഞ്ചേരി: സെ്ന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പീപ്പിള്‍ ചോയ്‌സ് കോലഞ്ചേരി പ്രഥമ ക്രിക്കറ്റ് ലീഗില്‍ കിഴക്കമ്പലം മൈറ്റി ഇലവന്‍ ചാമ്പ്യന്‍മാരായി. പെരുമ്പാവൂര്‍ വെല്‍കെയര്‍ മെഡിക്കല്‍സ് റണ്ണറപ്പായി. സമാപന സമ്മേളനത്തില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രദീപ് എബ്രഹാം അധ്യക്ഷനായി. പീപ്പിള്‍ ചോയ്സ് എം.ഡി. വി.എ. അശ്വിന്‍, ജൂബിള്‍ ജോര്‍ജ്, എം.എം. പൗലോസ്, എം.വി. ശശിധരന്‍, എന്‍.കെ. ജിബി, ബാബു പി. ഗോപാല്‍, മാത്യു കിങ്ങിണിമറ്റം, അഖില്‍ ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.