ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. 11 എംപിമാരും അവകാശ ലംഘനം നടത്തിയതായി പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.രാജ്യസഭാ ചെയര്‍മാനാണ് സസ്പെന്ഷന് പിന്‍വലിച്ചത്.
ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടുമാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. തുടര്‍ന്ന് 146 പ്രതിപക്ഷ എം പിമാരെയാണ് ഇരുസഭകളില്‍ നിന്നുമായി സസ്പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്റ് ചേരുന്നതിന് മുന്നോടിയായുള്ള സര്‍വക്ഷിയോഗത്തിന് ശേഷമാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി സസ്പെന്ഷന് പിന്‍വലിക്കുന്നതിനായി അഭ്യര്ഥിച്ചെന്ന് അറിയിച്ചത്.