കടുത്തുരുത്തി : നിർമ്മാണം പൂർത്തിയാക്കിയ പരിപ്പ് പാലം മന്ത്രി വി എൻ വാസവന്റെ നിർദ്ദേശപ്രകാരം അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കരീമഠം, പഞ്ചായത്ത് മെമ്പർമാരായ സുമ പ്രകാശ്, ശോശാമ്മ ഷാജി, രാധാകൃഷ്ണൻ നെല്ലിപ്പള്ളി, പി വി സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് കെ വാസു തുടങ്ങിയവരും, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും ചടങ്ങിൽ പങ്കെടുത്തു. കുടയംപടി- പരിപ്പ് റോഡ് പുനർനിർമ്മാണം പൂർത്തിയായ ശേഷം മന്ത്രി വി എൻ വാസവന്റെ പ്രത്യേക ഇടപെടലാണ് പരിപ്പുപാലം പുനർ നിർമ്മിച്ചത്.
പരിപ്പ് പാലം തുറന്നു
