14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകള്‍ ഇന്ത്യൻ സര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോർട്ട്. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള എഫ്‌ഡിസി മരുന്നുകളാണ് സർക്കാർ വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐകള്‍) ഉള്‍ക്കൊള്ളുന്ന മരുന്നുകളാണ് എഫ്‌ഡിസി മരുന്നുകള്‍.
സാധാരണ അണുബാധകള്‍, ചുമ, പനി എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളില്‍ പലതും ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.