പാലക്കാട് കുടുംബപ്രശ്നം കാരണം വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി മരിച്ചു

Kerala

പാലക്കാട്: കരിയങ്കോട് കുടുംബപ്രശ്നത്തിനെ തുടർന്ന് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു.കരിയങ്കോട് മേക്കോണം സ്വദേശിനി ലിൻസിയാണ് മരിച്ചത്. കുടുംബപ്രശ്നത്തിനെ തുടർന്ന് ഇക്കഴിഞ്ഞ 20 -നാണ് ലിൻസി ആത്മഹത്യക്ക് ശ്രമിച്ചത്.

3 വയസ്സുകാരി മകള്‍ക്ക് വിഷം നല്‍കിയ ശേഷം ലിൻസി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരികെയാണ് ലിൻസി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *