പാലക്കാട്‌ ഗൃഹോപകരണശാലയില്‍ വന്‍ തീപിടിത്തം

Breaking Kerala

പാലക്കാട്: മണ്ണാര്‍ക്കാട് ഗൃഹോപകരണശാലയില്‍ വന്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മുല്ലാസ് ഹോം അപ്ലയന്‍സസിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാംനില പൂര്‍ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണച്ചത്. രാവിലെ ഏഴേമുക്കാലോടെയാണ് കടയില്‍ തീപിടിത്തമുണ്ടായത്. കടയ്ക്ക് സമീപം ചുമടിറക്കുകയായിരുന്ന തൊഴിലാളികളാണ് തീപടരുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *