മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി

Kerala

കടുത്തുരുത്തി:ഭക്തിയുടെ നിറവിൽ, മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി.ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റ് നടന്നത്. 20 ന് ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം ആഘോഷിക്കും

ചോറ്റാനിക്കര സത്യൻ നാരായണമാരാരുടെയും, സംഘത്തിന്റെയും പഞ്ചവാദ്യത്തിനു ശേഷമായിരുന്നു തൃക്കൊടിയേറ്റ്. ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റ് നടന്നത്.വൈകിട്ട് പ്രശസ്ത ഡ്രംസ് വിദ്വാൻ പത്മശ്രീ ശിവമണി, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പ്രകാശ് ഉള്ളിയേരി എന്നിവർ പങ്കെടുക്കുന്ന സംഗീത സമന്വയവും നടന്നു.15 ന് വൈകിട്ട് ആറിന് സുപ്രസിദ്ധ ചലച്ചിത്ര പിന്നണിഗായകൻ സുദീപ് കുമാറിന്റെ സംഗീത സദസ്സ്, 8 ന് ചെറുതാഴം ചന്ദ്രന്റെയും, കലാനിലയം ഉദയൻ നമ്പൂതിരിയുടെയും ഇരട്ടതായമ്പക. 16ന് രാത്രി 7ന് ഭരത് സുന്ദർ ആൻഡ് പാർട്ടിയുടെ സംഗീത സദസ്സ്.17 ന് വൈകിട്ട് ഏഴിന് കഥകളി കർണശപഥം. 18ന് രാത്രി 7ന് എം ജി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ. 19ന് മേജർ സെറ്റ് പഞ്ചവാദ്യം, പഞ്ചാരിമേളം, എന്നിവ നടക്കും.

20ന് മള്ളിയൂർ വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കും. വെളുപ്പിന് 5.30ന് വിഘ്നേശ്വര പ്രീതിയ്ക്കായി 10,008 നാളികേരത്തിന്റെ മഹാഗണപതിഹോമം ആരംഭം, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.11ന് മഹാഗണപതി ഹോമം ദർശനം, 12ന് കേരളത്തിലെ 12ൽ പരം പ്രമുഖ ഗജവീരന്മാർ പങ്കെടുക്കുന്ന ഗജപൂജ, ആനയൂട്ട്, ഗജ പൂജയ്ക്കും, ആനയൂട്ടിനുo ശേഷം പത്മശ്രീ പെരുവനം കുട്ടന്മാരാരും 120 ഓളം കലാകാരന്മാരും പങ്കെടുക്കുന്ന പഞ്ചാരിമേളം. ആഗസ്റ്റ് 20ന് വൈകിട്ട് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും നൂറ്റി ഇരുപതോളം കലാകാരന്മാരും അണിനിരക്കുന്ന പാണ്ടിമേളം. രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 21ന് വൈകുന്നേരം നാലിന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ നാമ സങ്കീർത്തനം, 4.30ന് കൊടിയിറക്ക്, തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ടും, ക്ഷേത്രത്തിൽ ആറാട്ട് സ്വീകരണവും, തുടർന്ന് ആറാട്ട് സദ്യയോട് കൂടി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *