പാലക്കാട്: പാലക്കാട് വിവിധയിടങ്ങളിൽ നിന്നായി 12കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. അഗളി, തൃത്താല എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. അഗളിയിൽ രണ്ട് കിലോ കഞ്ചാവുമായി പെട്ടിക്കൽ സ്വദേശികളായ രജീഷ് (39) അഖിലേഷ് (20) എന്നിവരെയാണ് പിടികൂടിയത്. ഇവർ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാറും കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു.
പാലക്കാട് വിവിധയിടങ്ങളിൽ നിന്നായി 12കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി
