ഇസ്ലാമാബാദ്: പാകിസ്താനിലെ കൊഹിസ്താൻ മേഖലയില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് പതിനെട്ടുകാരിയെ കുടുംബം കൊലപ്പെടുത്തി.നൃത്തത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ദുരഭിമാനക്കൊല.
വീഡിയോയിലുണ്ടായിരുന്ന മറ്റൊരു കുട്ടി പൊലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രാദേശിക കൗണ്‍സിലിന്റെ (ജിര്‍ഗ) നിര്‍ദേശ പ്രകാരമാണ് പെണ്‍കുട്ടിയുടെ കുടുംബം കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അതേ വീഡിയോയിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും ജിര്‍ഗ വധശിക്ഷ വിധിച്ചെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരില്‍ നിന്ന് തനിക്ക് ഭീഷണിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.