ഓസോൺ ദിനാചരണം സംഘടിപ്പിച്ചു

Education

വൈക്കം: ലോക ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി വൈക്കം പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് യു പി സ്കൂളിൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. ഭൂമിക്ക് സംരക്ഷണ കവചമായി നിലകൊള്ളുന്ന ഓസോൺ പാളി ഭാവിതലമുറയ്ക്കായി സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം വിവരിക്കുന്ന പ്ലേ കാർഡ് നിർമ്മാണം ,ക്വിസ് മത്സരം ഉപന്യാസ രചന എന്നിവ ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്‌, സീനിയർ അസിസ്റ്റൻ്റ് സ്റ്റെല്ല ജോസഫ്, സയൻസ് അധ്യാപകരായ സീജ E ജോസ്, ജിൻസി M J എന്നിവർ പരിപാടികൾക്ക്
നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *