ഒരുമയുടെ ഓണാഘോഷവും ചികിത്സാ സഹായ വിതരണവും 26 ന്

Local News

ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആന്റ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷവും 301 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും 26 ശനിയാഴ്ച രാവിലെ ഒരുമ അങ്കണത്തിൽ നടക്കും. ചടങ്ങിൽ വയോധികർക്ക് ഓണപുടവയും കുട്ടികൾക്ക് ഓണക്കോടി വിതണവും നടക്കും. രാവിലെ 9 തിന് നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ സിനിമ സീരിയൽ താരം ടാനിയ പങ്കെടുക്കും. 11 മണിക്ക് നടക്കുന്ന സമ്മേളനം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.

ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് അശേക് കുമാർ, ഒരുമ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ്, ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൻ ബി തുടങ്ങിയവർ സംസാരിക്കും. യോഗത്തിൽ വച്ച് ഇന്ത്യ മുഴുവൻ സൈക്കിൾ യാത്ര നടത്തിയ വെമ്പള്ളി സ്വദേശി അഖിലിനെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *