ശൂരനാട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിൽ സാന്ത്വന സ്പർശവുമായി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ. ശൂരനാട് വടക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മ സമൂഹത്തിൽ സാമ്പത്തികമായും അല്ലാതെയും പ്രതിസന്ധികൾ നേരിടുന്നവർക്ക് താങ്ങും തണലുമായി മാറുകയാണ്. അശരണർക്ക് സഹായഹസ്തവുമായി മാറുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കൂട്ടായ്മ നടത്തിവരുന്നത്. ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണ ഉദ്ഘാടനം ഫൗണ്ടേഷൻ ചെയർമാൻ കെ പി റഷീദ് നിർവഹിച്ചു. പരിപാടിയിൽ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാൾക്ക് ചികിത്സ ധനസഹായവും ഭക്ഷ്യധാന്യ വിതരണവും നടത്തി. ഫൗണ്ടേഷൻ രക്ഷാധികാരി പി എസ് അനുതാജ് മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ശൂരനാട് സുവർണ്ണൻ സ്വാഗതം പറഞ്ഞു. സജീന്ദ്രൻ, അഡ്വ. സുധി കുമാർ, പഞ്ചായത്ത് മെമ്പർ ദിലീപ്, അമൃത, വൈ ഗ്രിഗറിൽ, നാസർ മൂലത്തറ, അശോകൻ പിള്ള, ജോൺസൺ, ജോർജുകുട്ടി, ഷാനു പെരുംകുളം, വിക്രമൻ പിള്ള, ശിവൻകുട്ടി നായർ, അഖിൽ, ഷെഫീഖ്, ശിവൻ പിള്ള,ഉണ്ണി മക്ഷിവിള, രാജലക്ഷ്മി, ശോഭ, ഹരി, സുശീല, ജയദേവൻ, വിമല, ശശിധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ശൂരനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്ന സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം ഉൾപ്പെടെയുള്ള പദ്ധതികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.