തിരുവനന്തപുരം: വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്ന ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കല്‍. മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. കൂടാതെ, സുചിത്രക്കെതിരെ സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. റിമ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സുചിത്ര ആരോപിച്ചത്. സുചിത്രക്കെതിരെ നിയമനടപടി സ്വീകരിച്ചത് റിമ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.