ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെ പൊലീസ് ഉറപ്പിച്ചു. അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. കാൽമുട്ട്കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു കൊന്നതായി കണ്ണൂർ സ്വദേശി ഷാനിഫ് പൊലീസിന് മൊഴി നൽകി.
മരണം ഉറപ്പിക്കാൻ കുട്ടിയെ കടിച്ചെന്നും ഷാനിഫ് വ്യക്തമാക്കി. ഷാനിഫിന്റെ ഉമിനീർ ശാസ്ത്രീയ പരിശോധന നടത്തും.