ചിങ്ങം പിറന്നു; ഇനി ഓണനാളുകൾ

Breaking Kerala

മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കർഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. തുമ്പയും തുളസിയുെ മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി മന്നനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസമാണിത്. ഓണത്തുമ്പികള്‍ വട്ടമിട്ട് പറക്കുന്നതും ഇക്കാലയളവിലാണ്. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകളാല്‍ നിറഞ്ഞ പാട ശേഖരങ്ങളും ചിങ്ങമാസത്തിന്റെ പ്രത്യേകതയാണ്. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവും ചിങ്ങമാസത്തിന്റെ പ്രൗഡി കൂട്ടുന്നു. എല്ലാ മലയാളികൾക്കും ഹൃദ്യമായ പുതുവർഷ ആശംസകൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *