കോതമഗലം: കോതമംഗലം എം എ കോളേജിലെ റിട്ട. പ്രൊഫസറും അന്ന, കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ ബോബി എം.ജേക്കബിന്റെ ഭാര്യ പിതാവുമായ പുന്നേക്കാട് വേങ്ങശ്ശേരില്‍ വി എം പൗലോസ് (85) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച 3 ന് പുന്നേക്കാട് സെയ്ന്റ് ജോര്‍ജ് ഗത്ശീമോന്‍ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും.
ഭാര്യ: മേരി പൗലോസ് കടയിരുപ്പ് നെച്ചുപ്പാടം കുടുംബാംഗമാണ്. മക്കള്‍: മിന്നി ബോബി, മീന വിന്‍സണ്‍, ബിനു പോള്‍. മരുമക്കള്‍: ബോബി എം ജോക്കബ്ബ് മേയ്ക്കാംകുന്നേല്‍ കിഴക്കമ്പലം, വിന്‍സണ്‍ പി കുര്യാക്കോസ് നീലാങ്കല്‍ പിറവം, റിയ ബിനു പുളിനാട്ട് കുന്നക്കുരുടി.