കേരളത്തിലെ വനം വകുപ്പ് മന്ത്രിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധം ശ്രദ്ധേയമായി. കേരളത്തിലെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തുടർ സമരങ്ങളുടെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ നിർവ്വഹിച്ചു. എൻ. വൈ.സി ജില്ലാ പ്രസിഡൻ്റ് ബിജു എ.എ. അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് രവി കുളങ്ങര ഉദ്ഘാടനം ചെയ്തു.
എൻ.സി.പി ജില്ലാ സെക്രട്ടറി സുനിൽ കുമാർ എം.വി.കെ രാജൻ, ജോമോൻ ജോർജ്, ദിനേശൻ.കെ, കണ്ണൻ ചെറുകാനം, എം. നാരായണൻ, പി.കെ. ശ്രീമതി രമണി കെ.വി, സുഗിത എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. നിരവധി പ്രവർത്തകരും നേതാക്കളും ഉപരോധത്തിൽ സംബന്ധിച്ചു..