തലയോലപ്പറമ്പ്: വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ഭവനം നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി തലയോലപ്പറമ്പ് സെൻ്റ് ജോർജ് ഇടവകാംഗങ്ങൾ. എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വഴിയാണ് വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നത്. ഇടവക നേതൃത്വം ജനങ്ങളിൽ നിന്നു സമാഹരിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് വികാരി ഫാ. ബന്നി മാരാംപറമ്പിൽ, അസി.വികാരി ഫാ. ഫ്രഡി കോട്ടൂർ, കൈക്കാരൻമാരായ കുര്യാക്കോസ് മഠത്തിക്കുന്നേൽ, ബേബി പുത്തൻപറമ്പിൽ എന്നിവർ ചേർന്ന് അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിലിന് കൈമാറി.