കൊച്ചി : വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ ഒരു കുടുംബത്തിന് വീട് വെച്ച് നൽകാൻ ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള (EMAK). പ്രസിഡന്റ് രാജു കണ്ണമ്പുഴ, ട്രഷറർ ബഹനാൻ കെ അരീക്കൽ തുടങ്ങിയവർ മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ.അർ കേളു, കെ.ആർ രാജൻ, എ കെ ശശീന്ദ്രൻ, വയനാട് ജില്ലാ കളക്ടർ മേഖശ്രീ ഡി.അർ ഐഎഎസ് തുടങ്ങിയവരെ വയനാട് കളക്ടറേറ്റിൽ കണ്ട് ചർച്ച നടത്തി. വയനാട് മുണ്ടക്കൈയിലും അനുബദ്ധ പ്രദേശത്തും ദുരന്ത ബാധിതരായ നമ്മുടെ സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാനുള്ള സർക്കാരിന്റെ പുനരധിവാസ ശ്രമങ്ങൾക്ക് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള പൂർണ പിന്തുണ നൽകുമെന്ന് ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.
“ഹൃദയപൂർവ്വം വയനാടിന് ഒരു സ്നേഹ ഭവനം” എന്ന പദ്ധതിയിലൂടെ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള സമ്മതപത്രം ഇമാക് ഭാരവാഹികൾ മന്ത്രിമാർക്ക് കൈമാറി.