വയനാട് ദുരന്തത്തിന് ഇരയായ 50 കുടുംബങ്ങൾക്ക് കെ.എൻ.എം സംസ്ഥാന സമിതി വീട് നിർമിച്ചു നൽകും;ടി.പി അബ്ദുല്ല കോയ മദനി

Uncategorized

മേപ്പാടി: വയനാട് ദുരന്തത്തിന് ഇരയായ 50 കുടുംബങ്ങൾക്ക് കെ.എൻ.എം സംസ്ഥാന സമിതി വീട് നിർമിച്ചു നൽകുമെന്ന് പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി. 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. താത്കാലിക താമസസൗകര്യം ഒരുക്കിക്കൊടുന്നതോടൊപ്പം ആവശ്യമുള്ള സാമഗ്രികൾ നൽകും. പാത്രങ്ങൾ, കിടക്ക, കട്ടിൽ, ടുപ്പ് തുടങ്ങിയവയാണ് ഓരോ കുടുംബത്തിനും നൽകുക. കൂടാതെ സ്ഥിരം സംവിധാനം ആകുന്നത് വരെ വാടക നൽകാനും സഹായിക്കും. 50 പേർക്ക് സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകും.

കടകളുടെ നവീകരണം, തൊഴിൽ ഉപകരണങ്ങൾ, ജീവിതമാർഗം കണ്ടെത്താനുള്ള സഹായം എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. 50 കുടിവെള്ള പദ്ധതി നടപ്പിലാക്കും. വയനാട് ദുരന്തത്തിൽ കുടിവെള്ള സ്രോതസ്സ് നഷ്ടപ്പെട്ടവർക്ക് കിണർ, ശുദ്ധജലത്തിന് അനുയോജ്യമായ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കും. കൂടാതെ 100 കുടുംബങ്ങളുടെ ഒരു വർഷത്തെ ഭക്ഷ്യ വസ്തുക്കളുടെ ചെലവ് കെ.എൻ.എം വഹിക്കും. ഏതെങ്കിലും സൂപ്പർ മാർക്കറ്റുമായി സഹകരിച്ചു നിശ്ചിത തുകക്കുള്ള ഭക്ഷ്യ വസ്തുക്കൾ മാസത്തിൽ ഒരിക്കൽ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *