തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന യുവി ഇൻഡെക്സ് രേഖപ്പെടുത്തിയ 14 ജില്ലകളിലെ സ്റ്റേഷനുകളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയത് 10 ഇടങ്ങളിലാണ്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിളപ്പിൽശാല, ബേപ്പൂർ, ധർമടം തുടങ്ങിയ ഇടങ്ങളിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തി. കാസർഗോഡ് മാത്രമാണ് പട്ടികക്ക് പുറത്തുള്ളത്. കൊല്ലം, പത്തനംതിട്ട,മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇന്നലെ കേരളത്തിലെ ഏറ്റവും ഉയർന്ന യുവി രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ കുതിച്ചുയർന്ന് യുവി ഇൻഡെക്സ്
