അൽബാഹ: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സൗദി യുവാവിന് വാൾതലപ്പിൽ നിന്നും മോചനം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവാണ് കൊലയാളിക്ക് മാപ്പ് നൽകിയത്. സൗദി പൗരൻ യൂസഫ് അൽശൈഹിആണ് അൽബാഹ ഗവർണർ ഡോക്ടർ ഹുസാൻബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ശുപാർശ മാനിച്ച് തൻറെ മകൻറെ ഘാതകന് നിരുപാധികം മാപ്പ് നൽകിയത് .അധ്യാപകൻ കൂടിയായ തനിക്ക് തന്റെ വിദ്യാർത്ഥികൾ ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ലെന്ന് യൂസഫ് പറഞ്ഞു. ദൈവത്തിൽ നിന്നുള്ള പുണ്യം പ്രതീക്ഷിച്ചാണ് മാപ്പ് നൽകിയതെന്നും തന്റെ മകന് സംഭവിച്ച ദൈവീക വിധിയാണെന്നും യൂസഫ് പറഞ്ഞു .കേസിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്നു വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കിയിരുന്നു .ഇതിനിടെ അൽബാഹ ഗവർണർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് വധശിക്ഷ നടപ്പാക്കുന്നതിനെ തൊട്ടുമുമ്പ് പ്രതിയുടെ ജീവൻ രക്ഷിക്കാൻ തുണയായത്.
Related Posts
ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ല, വിതുമ്പി സത്യന് അന്തിക്കാട്
നടന് ശ്രീനിവാസന്റെ വിയോഗത്തില്‍ വിതുമ്പി സംവിധായകന് സത്യന് അന്തിക്കാട്ട്. ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു. Share this… Whatsapp Facebook Twitter Linkedin Copy
ജയ്പുർ ആശുപത്രിയിലെ തീപിടിത്തത്തിൽ മരണം 9 ആയി
* നാടു നടുങ്ങിയ ദുരന്തം * വെന്തുമരിച്ചത് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗികൾ * നിരവധിപ്പേർക്ക് പരിക്ക് * ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്ന് ആരോപണം * അന്വേഷണം…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെങ്ങാനൂർ ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി.എസ്. കലാ ടീച്ചർ ജനങ്ങളെ നേരിട്ട് കാണാനും അവരോട് വോട്ട് അഭ്യർത്ഥിക്കാനുമുള്ള മൂന്ന് ദിവസത്തെ…
