തൃശൂർ: തൃശൂർ ചേർപ്പിൽ ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്കൂട്ടറിൽ മടങ്ങവെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം.ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്.ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
